കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാല്‍ തിരുവനന്തപുരത്ത്; കൃഷ്ണകുമാര്‍ മാവേലിക്കരയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപു രം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയാറായി. എങ്കിലും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡായിരിയ്ക്കും അവസാന പട്ടിക പുറത്തിറക്കുക. കേരളത്തില്‍ നിന്ന് നിര്‍ദ്ദേശിയ്ക്കുന്നതിന് കാര്യമായ മാറ്റം ഒന്നും തന്നെ ഉണ്ടാവുകയില്ലെന്ന് സംസ്ഥന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും മുന്‍ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാര്‍ മാവേലിക്കരയിലും ബി.ജെ.പി സ്ഥാനാര്‍ഥികളായി മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയ യോഗമാണ് ഈ തീരുമാനത്തിലെത്തിയത്.

മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് കെ. ജോസഫിനെ കൊല്ലത്ത് മത്സരിപ്പിക്കുമെന്നാണു സൂചന. എന്നാല്‍ ഇവിടെ ഈയിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രൊഫ. ജയലക്ഷ്മിയെ മത്സരിപ്പിയ്ക്കാനും ആലോചിയ്ക്കുന്നുണ്ട്. അങ്ങനെ ആണെങ്കില്‍ ജെയിംസ് കെ. ജോസഫ് മദ്ധ്യ കേരളത്തിലെ ഒരു സീറ്റിലായിരിയ്ക്കും മത്സരിയ്ക്കുക. മഞ്ചേരിയില്‍ അരയ സമുദായ നേതാവ് ഉമാ ഉണ്ണിയെ മത്സരിപ്പിക്കാനാണ് നിര്‍ദ്ദേശം. കാസര്‍ഗോഡ് പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കളായ പി.കെ. കൃഷ്ണദാസ്, മടിക്കൈ കമ്മാരന്‍, ബാലകൃഷ്ണ ഷെട്ടി എിവരുടെ പേരുകളാണ് പരിഗണനയ്ക്കെത്തിയത്. കണ്ണൂരില്‍ ഒ.കെ. വാസുവിനെ പരിഗണിക്കും. വടകര യുവമോര്‍ച്ച നേതാവ് എം.ടി. രമേശിന്റെ പേരാണുള്ളത്.

പാലക്കാട് ഉദയ ഭാസ്കറിന്റെ പേരാണ് നിര്‍ദ്ദേശമായെത്തിയത്, ഒറ്റപ്പാലത്ത് ജി.കെ. വേലായുധന്‍, ഷാജുമോന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്. തൃശൂരില്‍ ശോഭനാ സുരേന്ദ്രന്‍, എറണാകുളത്ത് ഒ.ജി തങ്കപ്പന്‍, ചിറയിന്‍കീഴ് ജെ.ആര്‍. പദ്മ കുമാര്‍, അടൂര് കൈനകരി ജനാര്‍ദ്ദനന്‍, പി.എം. വേലായുധന്‍, കോട്ടയത്ത് രാധാകൃഷ്ണ മേനോന്‍ എിവരാണ് പ്രാഥമികതല സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X