സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ച
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ ഫിബ്രവരി 20 വെള്ളിയാഴ്ച പ്രഖ്യാപിക്കും.
മുകുന്ദപുരം, മാവേലിക്കര, മൂവാറ്റുപുഴ, മഞ്ചേരി, പാലക്കാട്, വടകര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് അന്തിമ തീരുമാനമാവാത്തത്. മുകുന്ദപുരത്ത് ലോനപ്പന്‍ നമ്പാടനെയും മൂവാറ്റുപുഴയില്‍ കെ. എസ്. ഡേവിഡിനെയും മാവേലിക്കരയില്‍ ചെറിയാന്‍ ഫിലിപ്പിനെയുമാണ് പരിഗണിക്കുന്നത്.
കാസര്‍കോട് (പി. കരുണാകന്‍), കണ്ണൂര്‍ (എ. പി. അബ്ദുള്ളക്കുട്ടി), ഒറ്റപ്പാലം (എസ്. അജയകുമാര്‍), കോട്ടയം (സുരേഷ് കുറുപ്പ്), കൊല്ലം (പി. രാജേന്ദ്രന്‍), ചിറയിന്‍കീഴ് (വര്‍ക്കല രാധാകൃഷ്ണന്‍), ആലപ്പുഴ (സുജാത) എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എറണാകുളത്ത് സെബാസ്റ്യന്‍ പോളിനെ വീണ്ടും സ്വതന്ത്രനായി നിര്‍ത്താനാണ് ആലോചിക്കുന്നത്.












Click it and Unblock the Notifications