കുവൈത്തില്‍ മലയാളി യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍
കുവൈറ്റ്: അല്‍ഖൊറയില്‍ കുവൈറ്റ് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായ മലയാളി യുവാവിന്റെ മൃതദേഹം താമസസ്ഥലത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി.
മലപ്പുറം താനൂര്‍ വെള്ളിയാമ്പുറം വായന്‍കാട്ടില്‍ വീട്ടില്‍ മുസ്തഫ വായന്‍കാട്ടില്‍ (32) ആണ് മരിച്ചത്. ഫിബ്രവരി 16 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടത്.
തിങ്കളാഴ്ച രാവിലെ ഉണരാന്‍ വൈകിയതുകൊണ്ട് മുസ്തഫയുടെ മുറി തുറന്നുനോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതെന്നുമാണ് വീട്ടുടമ പറയുന്നത്. എന്നാല്‍ മുറിയില്‍ തീപിടിത്തം ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് ചില അയല്‍ക്കാര്‍ പറയുന്നു. എന്നാല്‍, രണ്ടുദിവസം കഴിഞ്ഞ് മുസ്തഫയുടെ മുറിയിലെത്തിയവര്‍ക്ക് അവിടെ തീപ്പിടിത്തം ഉണ്ടായതിന്റെ സൂചനകള്‍ കാണാനായതായി പറയുന്നു. കിടക്കയും മറ്റു സാധനങ്ങളും കത്തിയനിലയിലുമായിരുന്നുവത്രേ. വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ മുസ്തഫയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും പ്രവാസി വകുപ്പുമന്ത്രിക്കും കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കും മുസ്തഫയുടെ ഭാര്യ നിവേദനം നല്‍കിയിട്ടുണ്ട്.
മുസ്തഫ രണ്ടര വര്‍ഷമായി അല്‍ഖൊറയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഏജന്റിന് 65000 രൂപ വിസയ്ക്ക് നല്‍കിയാണ് കുവൈത്തിലെത്തിയത്.












Click it and Unblock the Notifications