കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷാക്കാലത്ത് ലോഡ്ഷെഡിംഗില്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്ന മാര്‍ച്ച് ഏഴ് മുതല്‍ പരീക്ഷ അവസാനിക്കുന്നതു വരെ ലോഡ്ഷെഡിംഗ് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.

പൂര്‍ണമായും ലോഡ് ഷെഡിംഗ് പിന്‍വലിക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ചര്‍ച്ച ചെയ്യും. മന്ത്രിസഭയായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്.

ഫിബ്രവരി 20 വെള്ളിയാഴ്ച കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം പൂര്‍ണമായി പരിഹരിക്കപ്പെടും. വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള അകല്‍ച്ച ഇല്ലാതായി വരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം ഐക്യത്തിന്റെ അന്തരീക്ഷമുണ്ടാവും. തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിടും. സീറ്റ് വിഭജന പ്രശ്നത്തില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാവില്ല.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന സംബന്ധിച്ച് പഴയ നിലപാടാണോ തുടരുന്നതെന്ന ചോദ്യത്തിന് മറുപടിയായി മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയാല്‍ പുറത്തു പോവേണ്ടിവരുമെന്നും ഈ ചോദ്യം പുതിയ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും മുരളി പറഞ്ഞു.

തനിക്ക് മത്സരിക്കാന്‍ വേണ്ടി വടക്കാഞ്ചേരി ഒഴിഞ്ഞുതന്ന വി. ബാലറാമിന് അര്‍ഹമായ മറ്റൊരു സ്ഥാനം ലഭിക്കുന്നതിന് ശ്രമിക്കും. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും.

പത്മജയെ മുകുന്ദപുരത്ത് മത്സരിപ്പിക്കരുതെന്ന പി. സി. ചാക്കോയുടെ പ്രസ്താവനയെ കുറിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X