ബി ടു ബി മീറ്റ് ശനിയാഴ്ച സമാപിക്കും
കൊച്ചി: ചെറുകിട വ്യവസായങ്ങള്‍ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും ആഗോള വിപണിയില്‍ പ്രവേശനം ലക്ഷ്യമാക്കി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ബിസിനസ് ടു ബിസിനസ് മീറ്റ് ഫിബ്രവരി 21 ശനിയാഴ്ച സമാപിക്കും.
പൊതുവെ മീറ്റിന് നല്ല പ്രതികരണമാണുണ്ടായത്. ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് ഒട്ടേറെ പേര്‍ മീറ്റിലെത്തി. വെള്ളിയാഴ്ച ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് ഇരുന്നൂറോളം പേരാണ് എത്തിയത്. വിദേശ പ്രതിനിധികള്‍ കുറവായിരുന്നെങ്കിലും മീറ്റിന് നല്ല പ്രതികരണം ലഭിച്ചുവെന്ന മെച്ചമുണ്ടായി. അറബ് നാടുകളില്‍ നിന്ന് ഒട്ടേറെ പേരെത്തി.
കയര്‍, കൈത്തറി, കരകൗശലവസ്തുക്കള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും, യന്ത്രസാമഗ്രികള്‍ തുടങ്ങിയ 10 മേഖലകള്‍ക്കാണ് മീറ്റില്‍ പ്രാമുഖ്യം നല്‍കുന്നത്.
സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ക്കാണ് വെള്ളിയാഴ്ച വില്പനക്കാര്‍ പ്രാമുഖ്യം നല്‍കിയത്. അച്ചാറുകളും കായ് വറുത്തതും ജാമുകള്‍ക്കും പഴസത്തുക്കളും വാങ്ങാന്‍ ഒട്ടേറെ പേരെത്തി. വിശദമായ ബിസിനസ് ചര്‍ച്ചകള്‍ നടത്താന്‍ പ്രത്യേക സംവിധാനമാണ് മീറ്റില്‍ ഒരുക്കിയിരിക്കുന്നത്.
മീറ്റിന്റെ അവസാനത്തെ ദിവസമായ ശനിയാഴ്ച റബര്‍, മോള്‍ഡഡ് പ്ലാസ്റിക്, മര ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ആയുര്‍വേദം എന്നീ വിഭാഗങ്ങളാണ് അണിനിരത്തുക.












Click it and Unblock the Notifications