ടാറ്റാ ദേവു ബ്രാന്റ് ഇന്ത്യയിലിറക്കും
കൊച്ചി: ടാറ്റാ മോട്ടോഴ്സ് കൊറിയയില്‍ നിന്ന് ദേവു ബ്രാന്റ് വാഹനങ്ങള്‍ ഇന്ത്യയിലെ വിപണിയില്‍ എത്തിയ്ക്കും. ടാറ്റാ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്) ശ്യാം മണി അറിയിച്ചതാണ് ഇക്കാര്യം.
ടാറ്റയുടെ പുതിയ എസ്എഫ്സി 407 ഇഎക്സ് ടര്‍ബോ കേരള വിപണിയിലിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവുവിന്റെ കൊറിയയിലെ യൂണിറ്റ് ടാറ്റ മോട്ടോഴ്സ് ഈയിടെ ഏറ്റെടുത്തിരുന്നു.
ഇതോടെ രാജ്യാന്തരവിപണിയില്‍ ടാറ്റാമോട്ടോഴ്സിന്റെ സാന്നിധ്യം ശക്തമാവുകയാണ്. പക്ഷെ ഏതെല്ലാം മോഡലുകള്‍ ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ശ്യാം മണി പറഞ്ഞു.












Click it and Unblock the Notifications