അദ്വാനിയ്ക്ക് സ്വകാര്യ വിമാനം
ദില്ലി: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി സ്വകാര്യവിമാനം ബുക്ക് ചെയ്ത് കഴിഞ്ഞു. പ്രധാനമന്ത്രിയോടൊപ്പം ഉപപ്രധാനമന്ത്രിയ്ക്കും വ്യോമസേനാവിമാനം അനുവദിയ്ക്കണമെന്ന അഭ്യര്‍ഥന വിവാദമായതിനാലാണ് ബിജെപി സ്വകാര്യവിമാനം തന്നെ ബുക്ക് ചെയ്തിരിക്കുന്നത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രണബ് കുമാര്‍ മുഖര്‍ജി അദ്വാനിയ്ക്ക് വിമാനം അനുവദിയ്ക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ കമ്മിഷന്‍ ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അപേക്ഷയിന്മേല്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്തായാലും കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പുണ്ടായേക്കുമെന്നതിനാലാണ് സ്വകാര്യവിമാനം ബുക്ക് ചെയ്യാന്‍ ബിജെപി തീരുമാനിച്ചത്.












Click it and Unblock the Notifications