വോട്ട് ലക്ഷ്യമാക്കി വീണ്ടും ആനുകൂല്യങ്ങള്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഫിബ്രവരി 20 വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനതീരുമാനങ്ങളെടുത്തത്. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്കൊണ്ടാണ് ഈ നടപടിയെന്ന് പ്രതിപക്ഷ കക്ഷികള്‍ ആക്ഷേപം ഉന്നയിച്ചു.
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയുടെ 50 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ബാക്കിയുള്ള ഒമ്പത് ശതമാനം അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്തയായി തുടരുന്നതോടൊപ്പം തന്നെ രണ്ടു ശതമാനം അധിക ക്ഷാമബത്ത പണമായി നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്. പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
ഒരു കോടി ഗ്രാമീണ ഭവനങ്ങള്‍ വൈദ്യുതീകരിക്കാനും അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുമുള്ള പദ്ധതികളും മന്ത്രിസഭ അംഗീകരിച്ചു. വര്‍ധന പെന്‍ഷന്‍കാര്‍ക്കും.
അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ്
അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയ്ക്കും വെള്ളിയാഴ്ചചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍െറ സാമൂഹ്യ സുരക്ഷ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് അങ്കണവാടി ജീവനക്കാര്‍ക്കുള്ള പദ്ധതി നടപ്പാക്കുന്നത്. വര്‍ഷം 280 രൂപ പ്രീമിയമായി നല്‍കേണ്ട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 100 രൂപ എല്‍. ഐ. സിയും 100 രൂപ സര്‍ക്കാരും നല്‍കും. ബാക്കി തുകയായ 80 രൂപ മാത്രമാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കേണ്ടത്.
സ്വഭാവിക മരണത്തിന് 20000 രൂപയും അപകട മരണത്തിന് 50000 രൂപയും പൂര്‍ണമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 50000 രൂപയും കണ്ണുകളോ കൈകാലുകളോ നഷ്ടപ്പെടുന്നവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം ലഭിക്കും.












Click it and Unblock the Notifications