എച്ച്1ബി വിസ ഇനി അടുത്തവര്‍ഷം
വാഷിംഗ്ടണ്‍: ഈ സാമ്പത്തികവര്‍ഷം നല്കേണ്ട മുഴുവന്‍ എച്ച്1ബി വിസകള്‍ക്കും അപേക്ഷകര്‍ എത്തി. ഇനി എച്ച്1ബി വിസ വേണമെങ്കില്‍ അടുത്ത വര്‍ഷം വരെ കാത്തിരിയ്ക്കണം.
ഇനി ഈ സാമ്പത്തിക വര്‍ഷം എച്ച്1ബി വിസയ്ക്കായി ആരില്‍ നിന്നും അപേക്ഷ സ്വീകരിയ്ക്കുന്നതല്ല. അനുവദിയ്ക്കാവുന്ന മുഴുവന്‍ എച്ച്1ബി വിസയ്ക്കും അപേക്ഷകര്‍ എത്തിയെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഓഫീസില്‍ നിന്ന് അറിയിച്ചു. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 65,000 എച്ച്1 ബി വിസകളാണ് ഇന്ത്യയ്ക്ക് വേണ്ടി യുഎസ് അനുവദിച്ചത്.
ഇനി 2005ലേക്കുള്ള എച്ച്1ബി വിസയ്ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷനല്കാം. ഈ അപേക്ഷകളിന്മേല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ മാത്രമേ വിസ അനുവദിയ്ക്കൂ. ഓരോ സാമ്പത്തിക വര്‍ഷവും 65,000 എച്ച്1ബി വിസകളാണ് അനുവദിയ്ക്കുക. എന്നാല്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായ 2000 മുതല്‍ 2003 വരെ 1,95,000 എച്ച്1ബി വിസകളാണ് ഓരോ വര്‍ഷവും അനുവദിച്ചത്.












Click it and Unblock the Notifications