Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീന്‍സും ഷര്‍ട്ടും ധരിയ്ക്കാം

ഭോപ്പാല്‍: കോളെജില്‍ പെണ്‍കുട്ടികള്‍ ജീന്‍സും ഷര്‍ട്ടും ധരിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം തല്ക്കാലം മധ്യപ്രദേശ് സര്‍ക്കാര്‍ മാറ്റിവച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് മുഖ്യമന്ത്രി ഉമാഭാരതി തീരുമാനം മാറ്റിയത്.

പെണ്‍കുട്ടികള്‍ കോളെജ് വളപ്പില്‍ ജീന്‍സും ഷര്‍ട്ടും ധരിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ നിരോധിക്കാനായിരുന്നു മുഖ്യമന്ത്രി ഉമാഭാരതിയുടെ ഉത്തരവ്. പകരം സര്‍വാര്‍ കമ്മീസോ സാരിയോ മാത്രമേ ധരിയ്ക്കാവൂ എന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തില്‍ മാംസപ്രദര്‍ശിപ്പിയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ശരിയല്ലെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി അനൂപ് മിശ്രയുടെ അഭിപ്രായം.

എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയുണ്ടായി. പെണ്‍കുട്ടികളുടെ അച്ഛനമ്മമാരും വനിതാസംഘടനകളും മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങി. കാവിവല്ക്കരണത്തെ സമൂഹത്തിന് മേല്‍ അടിച്ചേല്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണമുണ്ടായി. പ്രതിപക്ഷം ഈ പ്രശ്നം അടുത്ത നിയമസഭാസമ്മേളനത്തില്‍ ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതാണ് സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത്.

വൈദ്യുതിയും റോഡും വെള്ളവും നല്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഉമാഭാരതി പെണ്‍കുട്ടികള്‍ ജീന്‍സും ഷര്‍ട്ടും ധരിയ്ക്കുന്നത് നിരോധിയ്ക്കുന്നതുപോലെയുള്ള പരിപാടികളാണ് നടപ്പാക്കുന്നതെന്നും വിമര്‍ശനമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+