സുധീരനെ പേടിച്ച് സ്വതന്ത്രന്‍
ആലപ്പുഴ: വി. എം. സുധീരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആലപ്പുഴയില്‍ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹമാണ് പുതുമുഖവും ക്രൈസ്തവ വിഭാഗത്തില്‍ പെട്ടയാളുമായ ഡോ. മനോജ് കുരിശിങ്കലിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
ആരോഗ്യ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വി. എം. സുധീരന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തന്നെ ആലപ്പുഴയില്‍ വീണ്ടും സ്ഥാനാര്‍ഥിയായേക്കും എന്ന് അഭ്യൂഹമുണ്ട്. അവസാന നിമിഷം സി. എസ്. സുജാതയെ മാറ്റി മനോജ് കുരിങ്കലിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.
സുജാതക്ക് വേണ്ടി പ്രാഥമിക തിരഞ്ഞെടുപ്പ് ജോലികള്‍ ആലപ്പുഴ മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ ആരംഭിച്ചിരുന്നതാണ്. അവസാന നിമിഷം സുജാതയെ മാവേലിക്കരയെ മണ്ഡലത്തിലേക്ക് മാറ്റിയത് സിപിഎം പ്രവര്‍ത്തകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സുധീരന്‍ വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായ സൂചനയുണ്ടെങ്കില്‍ മനോജ് കുരിശിങ്കലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം നേതൃത്വത്തില്‍ നേരത്തെ ധാരണയുണ്ടായിരുന്നു. കേരള ലത്തീന്‍ കാതലിക് അസോസിയേഷന്‍ ആലപ്പുഴ രൂപതാ പ്രസിഡന്റ് കൂടിയായ മനോജിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത് ആലപ്പുഴ മണ്ഡലത്തിലെ 30 ശതമാനം വരുന്ന കത്തോലിക്ക വോട്ടുകളില്‍ കണ്ണുവച്ചാണ്. തിരഞ്ഞെടുപ്പില്‍ നിര്‍ണായ സ്വാധീനം ചെലുത്തുന്ന കത്തോലിക്ക വോട്ടര്‍മാരെ ആകര്‍ഷിക്കാനായാല്‍ ആലപ്പുഴ മണ്ഡലം സുധീരനില്‍ നിന്ന് പിടിച്ചെടുക്കാമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനസ്തീസിയ വിഭാഗത്തിലെ ഡോക്ടറാണ് മനോജ്. കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവുമാണ്.












Click it and Unblock the Notifications