Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകുന്ദപുരത്ത് നമ്പാടന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറായി. സ്ഥാനാര്‍ത്ഥികളില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്.

ആലപ്പുഴയില്‍ ഡോ. കെ.എസ്. മനോജ് കുരിശിങ്കലും മാവേലിക്കരയില്‍ സി.എസ്. സുജാതയും മത്സരിയ്ക്കും. കാസര്‍കോട് പാര്‍ട്ടി കേന്ദ്രകമ്മിറ്റിഅംഗം പി. കരുണാകരനും വടകരയില്‍ പി. സതീദേവിയും സ്ഥാനാര്‍ത്ഥികളാണ്.

മുകുന്ദപുരത്ത് മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടനും മഞ്ചേരിയില്‍ മുന്‍മന്ത്രി ടി.കെ. ഹംസയും മത്സരിയ്ക്കും. ഇവര്‍ ലോക്സഭയിലേക്ക് പുതുമുഖങ്ങളാണ്.

എ.പി. അബ്ദുല്ലക്കുട്ടി(കണ്ണൂര്‍), എന്‍.എന്‍. കൃഷ്ണദാസ്(പാലക്കാട്), എസ്. അജയകുമാര്‍(ഒറ്റപ്പാലം), സെബാസ്റ്യന്‍ പോള്‍(എറണാകുളം), പി.എം. ഇസ്മായില്‍(മൂവാറ്റുപുഴ), സുരേഷ് കുറുപ്പ്(കോട്ടയം), പി. രാജേന്ദ്രന്‍(കൊല്ലം), വര്‍ക്കല രാധാകൃഷ്ണന്‍(ചിറയിന്‍കീഴ്) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

സിറ്റിംഗ് എംപിമാരില്‍ കാസര്‍കോട് ടി. ഗോവിന്ദനും വടകരയില്‍ എ.കെ. പ്രമേജവും മത്സരിയ്ക്കുന്നില്ല. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി മനോജ് കുരിശിങ്കല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അനസ്തീസിയ വിഭാഗം ഡോക്ടറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+