വരള്‍ച്ചക്കെടുതി: കേന്ദ്രസംഘമെത്തി
തിരുവനന്തപുരം: കേരളത്തിലെ വരള്‍ച്ചാക്കെടുതിയെക്കുറിച്ച് പഠിയ്ക്കാന്‍ കേന്ദ്രസംഘമെത്തി. കേന്ദ്രജോയിന്റ് സെക്രട്ടറി ജെ.പി. മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
കൃഷി അഡീഷണല്‍ കമ്മീഷണര്‍ ജോഗീന്ദര്‍ സിംഗ്, ആസൂത്രണകമ്മീഷന്‍ ഡയറക്ടര്‍ ബി.സി. മുണ്ട, ധനമന്ത്രാലയത്തിലെ ഡയറക്ടര്‍ ഡോ.സി. മോഹനന്‍ ചുതാനി, കൃഷി മന്ത്രാലയത്തിലെ ഹോര്‍ട്ടി കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ.സി.ഐ. മാത്യുകുട്ടി എന്നിവരാണ് സംഘത്തിലുള്ളത്.
സംസ്ഥാനത്തെ വിവിധ വകുപ്പുതലവന്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷം സംഘം കുമരകത്തേയ്ക്ക് പോയി. ഫിബ്രവരി 21 ശനിയാഴ്ച സംഘം റവന്യൂമന്ത്രി കെ.എം. മാണിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് രണ്ട് സംഘമായി തിരിഞ്ഞ് ഉദ്യോഗസ്ഥര്‍ പാലക്കാട്, വയനാട് ജില്ലകളിലും മറ്റൊരു സംഘം തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും സന്ദര്‍ശിയ്ക്കും.












Click it and Unblock the Notifications