ചാക്കോയ്ക്ക് സീറ്റ് നല്കണം: സഭ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ യാക്കോബായ സഭയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്കണമെന്ന് സഭാ വക്താക്കള്‍.
ഫിബ്രവരി 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യാക്കോബായ സഭാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളുമായ പി.സി. ചാക്കോ, ബെന്നിബെഹനാന്‍ എന്നിവര്‍ക്ക് സീറ്റുകള്‍ നല്കണമെന്നതാണ് സഭയുടെ ആവശ്യം. ഇവരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ വിജയിപ്പിയ്ക്കും.- സഭാ വക്താക്കളായ ഫാ. വര്‍ഗീസ് കല്ലാപ്പാറയും മോന്‍സി വാവച്ചനും പറഞ്ഞു.
ഇടുക്കി, കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, മുകുന്ദപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ സഭയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും ഇവരെ മത്സരിപ്പിയ്ക്കണമെന്നും അല്ലെങ്കിലും പ്രത്യാഘാതമുണ്ടാകുമെന്നും സഭാവക്താക്കള്‍ പറഞ്ഞു.












Click it and Unblock the Notifications