ഇടതുമുന്നണി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കുന്നവരുടെ പേരുകള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരും (സി.പി.ഐ) കോഴിക്കോട്ട് മുന്‍ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാറും (ജനതാ ദള്‍-എസ്) ആണ് മത്സരിയ്ക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയാണ് പട്ടിക പുറത്തിറക്കിയത്. ഇപ്പോള്‍ എം പിമാരായ ആറ് സിപിഎം കാരും സിപിഎം സ്വതന്ത്രനായ സബാസ്റ്യന്‍ പോളും വീണ്ടും മത്സരിയ്ക്കുന്നുണ്ട്.
20 വര്‍ഷമായി തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്ന പി.കെ.വി. ഇക്കുറി വീണ്ടും മത്സരിയ്ക്കുകയാണ്. തിരുവനന്തപുരത്ത് പി.കെ.വി യിയ്ക്ക് നേരിടേണ്ടത് കേന്ദ്രമന്ത്രിയായ ബിജെപിയുടെ ഒ.രാജഗോപാലിനേയും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ എം പിയായ വി. ശിവകുമാറിനേയുമാണ്.
ഇപ്പോഴത്തെ വടകര എം.പിയായ പ്രൊഫ. എ.കെ. പ്രേമജത്തെ മാറ്റി പകരം സാവിത്രിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥി ആക്കിയത്. ഇതേപോലെ കാസര്‍കോട്ട് ടി. ഗോവിന്ദനെ മാറ്റി സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി. കരുണാകരനെ സ്ഥാനാര്‍ത്ഥിയാക്കി.
ത്ഥി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍












Click it and Unblock the Notifications