മുരളിക്കെതിരെ എ. സി. മൊയ്തീന്‍
തിരുവനന്തപുരം: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ വൈദ്യുതി മന്ത്രി കെ. മുരളീധരനെതിരെ സിപിഎം സ്ഥാനാര്‍ഥിയായി എ. സി. മൊയ്തീന്‍ മത്സരിക്കും.
സിപിഎം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയാണ് മൊയ്തീന്‍. സിപിഎം സംസ്ഥാന കമ്മിറ്റി മൊയ്തീന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു.
വടക്കാഞ്ചേരി എംഎല്‍എ വി. ബാലറാം ഫിബ്രവരി 20 വെള്ളിയാഴ്ച നിയമസഭാംഗത്വം രാജി വച്ചു. വെള്ളിയാഴ്ച ബാലറാം സ്പീക്കര്‍ വക്കം പുരുഷോത്തമന് രാജിക്കത്ത് നല്‍കി. രാജിവിവരം ഉടന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് താന്‍ രാജിവച്ചതെന്ന് ബാലറാം പറഞ്ഞു.












Click it and Unblock the Notifications