വിമാനം ആറ് മണിക്കൂര്‍ വൈകി
നെടുമ്പാശേരി: സാങ്കേതികത്തകരാര്‍ മൂലം നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ആറ് മണിക്കൂര്‍ വൈകി.
മുന്നറിയിപ്പില്ലാത്തതിനാല്‍ പുറപ്പെടേണ്ട യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ആറ് മണിക്കൂര്‍ നേരം ചെലവഴിയ്ക്കേണ്ടിവന്നു. ഒടുവില്‍ യാത്രക്കാര്‍ ക്ഷുഭിതരായി. വിമാനം വൈകുന്നതെന്തുകൊണ്ടെന്ന അറിയിപ്പ് ലഭിയ്ക്കാത്തതിനാലാണ് യാത്രക്കാര്‍ പൊട്ടിത്തെറിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ എയറിന്ത്യയുടെ വിമാനമാണ് പുറപ്പെടാന്‍ വൈകിയത്. റിയാദിലേക്ക് പോകേണ്ട വിമാനമാണിത്. തകരാര്‍ പരിഹരിച്ച ശേഷം വൈകീട്ട് 6.20നാണ് വിമാനം പുറപ്പെട്ടത്.












Click it and Unblock the Notifications