കൊല്ലം കിട്ടാത്തതില്‍ ആര്‍എസ്പിയ്ക്ക് നിരാശ
തിരുവനന്തപുരം: കൊല്ലംസീറ്റ് കിട്ടാത്തതില്‍ തങ്ങള്‍ക്ക് പ്രതിഷേധവും നിരാശയും ഉണ്ടെന്ന് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. എന്നാല്‍ ഇടതുമുന്നണി തീരുമാനം അംഗീകരിച്ച് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുമെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു.
കഴിഞ്ഞ തവണ ആര്‍എസ്പിയ്ക്ക് കൊല്ലം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ പ്രത്യേക സാഹചര്യങ്ങളുണ്ടായിരുന്നു. അന്ന് പാര്‍ട്ടി പിളര്‍ന്നുണ്ടായ ആര്‍എസ്പി(ബി) മുന്നണിയില്‍ ഉണ്ടായിരുന്നു. കൊല്ലത്ത് ആര്‍എസ്പി മത്സരിച്ചാല്‍ തോല്പിയ്ക്കുമെന്ന് അവര്‍ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. മുന്നണിയ്ക്ക് സീറ്റ് നഷ്ടപ്പെടരുതെന്ന് കരുതി അന്ന് ആര്‍എസ്പി ത്യാഗത്തിന് തയ്യാറാവുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൊല്ലം ജില്ലയില്‍ കിട്ടിയ മൂന്ന് സീറ്റില്‍ രണ്ടും ആര്‍എസ്പിയ്ക്കായിരുന്നു. ഇത് കണക്കിലെടുത്തിട്ടെങ്കിലും കൊല്ലം സീറ്റ് തങ്ങള്‍ക്ക് നല്കേണ്ടതായിരുന്നുവെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications