Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക തൊഴിലാളികളുടെ പുതിയ സംരംഭം

ആലപ്പുഴ: ലൈംഗിക തൊഴിലില്‍ നിന്നും മാറി വരുമാനത്തിനായി അലക്കുപൊടി നിര്‍മാണം തുടങ്ങിയ ആലപ്പുഴയിലെ സ്വാശ്രയ സംഘം ഒരു പരീക്ഷണത്തിലാണ്.

ആലപ്പുഴയിലെ ഈ സംഘത്തില്‍ ആറ് സ്ത്രീകളും നാല് പുരുഷന്‍മാരുമാണുള്ളത്. തുടക്കത്തില്‍ 100 കിലോഗ്രാം അലക്കു പൊടിയാണ് ഇവര്‍ നിര്‍മിച്ചത്. നേരിട്ടും ചെറുകിട കടകളിലൂടെയുമാണ് അലക്കുപൊടി വില്‍ക്കുന്നത്.

ഐശ്വര്യ എന്ന ഈ സ്വാശ്രയ സംഘം ഉണ്ടാക്കുന്ന അലക്കുപൊടി വിപണിയില്‍ ലഭ്യമായ ഏത് വന്‍കിട കമ്പനി പൊടിയോളവും ഗുണമുള്ളതാണെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സണ്‍ ബ്രൈറ്റ് എന്ന അലക്കുപൊടിയ്ക്ക് കിലോയ്ക്ക് 80 രൂപയാണ് വില.

അച്ചാറുകളും കായ വറുത്തതും ഇതുപോലെ നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്. എയ്ഡ്സിനെതിരായ ബോധവത്കരണം നടത്തുന്ന ഒരു സംഘടനയുടെ സഹായത്തോടെയാണ് ഈ സ്വാശ്രയസംഘം പ്രവര്‍ത്തിക്കുന്നത്. കക്കൂസുകള്‍ വൃത്തിയാക്കുന്ന ലോഷന്‍ നിര്‍മിച്ച് വില്‍ക്കുന്നതിന് ആലപ്പുഴയിലെ ആശുപത്രികളുമായി ധാരണയിലെത്തുന്നതിന് ശ്രമം നടക്കുന്നുണ്ട്.

ലൈംഗിക തൊഴില്‍ ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതിന് ഇത്തരം സ്വാശ്രയസംരംഭങ്ങള്‍ക്ക് കഴിയുമെന്ന് സംഘടന അവകാശപ്പെടുന്നു. എയ്ഡ്സ് നിയന്ത്രിക്കുക എന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാനാണ് ഇത്തരം സംരംഭങ്ങളെ സഹായിക്കുന്നതിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+