ഇറാഖ് തിര. ഈ വര്‍ഷമില്ല
ദുബായ്: ഇറാഖില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുക അസാധ്യമാണെന്ന് ഇറാഖിലെ യുഎസ് ഭരണാധികാരി പോള്‍ ബ്രമര്‍. ഫിബ്രവരി 21 ശനിയാഴ്ച അല്‍-അറേബ്യ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് പോള്‍ ബ്രമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ഒരു വര്‍ഷം മുതല്‍ 15 മാസം വരെ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. സാങ്കേതികപ്രശ്നമാണ് പ്രധാന തടസ്സം. ഈ തടസ്സം നീക്കാന്‍ ഒരു വര്‍ഷം മുതല്‍ 15 മാസം വരെയെടുക്കും.- ബ്രമര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളുണ്ട്. ഇറാഖിന് തിരഞ്ഞെടുപ്പ് നിയമങ്ങളില്ല. രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാനുള്ള നിയമം രൂപീകരിയ്ക്കാന്‍ ഒരു ദേശീയകമ്മീഷനും അവിടെയില്ല. കഴിഞ്ഞ 20 വര്‍ഷമായി അവിടെ വിശ്വസനീയമായ തോതില്‍ സെന്‍സസ് നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് എവിടെയൊക്കെ നടത്തണമെന്നത് സംബന്ധിച്ച് കൃത്യമായ നിയോജകമണ്ഡലങ്ങളും രൂപീകരിച്ചിട്ടില്ല. - ബ്രമര്‍ പറയുന്നു.












Click it and Unblock the Notifications