കുവൈറ്റില്‍ സന്ദര്‍ശന വിസാ നിയമത്തില്‍ ഇളവ്
കുവൈറ്റ്സിറ്റി: കുവൈറ്റില്‍ സന്ദര്‍ശന വിസാനിയമത്തില്‍ ഇളവ് വരുത്തി. ഇനിമുതല്‍ സന്ദര്‍ശന വിസയ്ക്കുള്ള അപേക്ഷകള്‍ കേന്ദ്ര സുരക്ഷാ വിഭാഗത്തിന്റെ അംഗീകാരത്തിനായി അയയ്ക്കേണ്ടതില്ല. വിസയ്ക്കുള്ള അപേക്ഷകള്‍ ഇമിഗ്രേഷന്‍ വകുപ്പ് പരിശോധന നടത്തി അപ്പോള്‍ തന്നെ തീര്‍പ്പുണ്ടാക്കും. രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് കുടുംബത്തെയും ബന്ധുക്കളെയും സന്ദര്‍ശന വിസയില്‍ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളിലും ഇളവുവരുത്തിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
ഗാര്‍ഹിക തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍- 20 നെ തൊഴില്‍ വിസ ആര്‍ട്ടിക്കിള്‍ 18 ലേക്ക് മാറ്റാനും ആലോചന നടന്നു വരികയാണ്.
ഈ മാറ്റം അനുവദിക്കണമെന്നത് പതിനായിരക്കണക്കിന് മലയാളികളുടെ ദീര്‍ഘകാല ആവശ്യമാണ്. ഒട്ടേറെപേര്‍ ഗാര്‍ഹിക തൊഴില്‍ വിസയിലെത്തി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും തൊഴില്‍ വിസയിലേക്ക് മാറ്റം വരുത്തിയിരുന്നു.












Click it and Unblock the Notifications