ഐശ്വര്യാറായിക്കെതിരെ വഞ്ചനാ കേസ്
മുംബൈ: ബോളിവുഡ് നടി ഐശ്വര്യാറായിക്കും കുടുംബത്തിനുമെതിരെ ബാന്ദ്ര കോടതിയില്‍ വഞ്ചനാ കേസ്. മജിസ്ട്രേറ്റിന്റെ നിര്‍ദേശം അനുസരിച്ച് ഫിബ്രവരി 27ന് ഐശ്വര്യയും കുടുംബവും കോടതിയില്‍ ഹാജരാവും.
ഒരു റിയല്‍ എസ്റേറ്റ് ഏജന്റാണ് ഐശ്വര്യയ്ക്കും കുടുംബത്തിനുമെതിരെ കോടതിയില്‍ കേസ് നല്‍കിയത്. 1998ല്‍ ബാന്ദ്രയില്‍ ഒരു ഫ്ലാറ്റ് വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന തനിക്ക് പറഞ്ഞുറപ്പിച്ച ബ്രോക്കര്‍ ഫീസ് തന്നില്ലെന്ന് ആരോപിച്ചാണ് കൃഷ്ണകുമാര്‍ ഷെട്ടി എന്ന ഏജന്റ് പരാതി നല്‍കിയത്.
ബാന്ദ്രയിലെ ഫ്ലാറ്റ് ഐശ്വര്യയും അഛന്‍ കരഷ്ണരാജും അമ്മ ബൃന്ദാരാജും സഹോദരന്‍ ആദിത്യയും ചേര്‍ന്നാണ് വാങ്ങിയത്. 1.75 കോടി വിലവരുന്ന ഫ്ലാറ്റ് വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്നതിന് ഫ്ലാറ്റിന്റെ വിലയുടെ രണ്ട് ശതമാനമായ 3.75 ലക്ഷം നല്‍കാമെന്ന് പറഞ്ഞുറപ്പിച്ചിരുന്നതാണെങ്കിലും പണം നല്‍കാന്‍ എശ്വര്യയും കുടുംബവും തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications