നജ്മ ഹെപ്തുള്ള ബി.ജെ.പിയില്‍ ചേരില്ല: നായിഡു
റായ്പൂര്‍: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ നജ്മ ഹെപ്തുള്ള ബി.ജെ.പി.യില്‍ ചേരുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഇപ്പോള്‍ നിലവിലില്ലെന്ന് ബി.ജെ.പി. അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
നജ്മ ഹെപ്തുള്ള ബി.ജെ.പിയില്‍ ചേരുന്നതായി കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരത്തിലുള്ള ഒര നിര്‍ദ്ദേശവും ബി.ജെ.പി.യോ നജ്മയോ മുന്നോട്ട് വച്ചിട്ടില്ല.
പക്ഷേ കോണ്‍ഗ്രസുകാരടക്കമുള്ള ആളുകള്‍ക്ക് ഇടക്കാലത്ത് ഒരു മനം മാറ്റം ഉണ്ടായിട്ടുണ്ട്. നെഹറു കുടുംബത്തില്‍ നിന്ന് മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയും ബി.ജെ.പി.യില്‍ ചേര്‍ന്നു കഴിഞ്ഞു. വെങ്കയ്യ നായിഡു പറഞ്ഞു.
കഴിഞ്ഞദിവസം നജ്മ ഹെപ്തുള്ള ഉറുദു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു വിരുന്ന് ഒരുക്കിയിരുന്നു. വിരുന്നില്‍ ഏറെ നേരവും നജ്മ പ്രധാനമന്ത്രി വാജ്പേയിയെ പ്രകീര്‍ത്തിച്ച് സംസാരിയ്ക്കുകയായിരുന്നു. ഇതാണ് നജ്മ ബി.ജെ.പിയിലേയ്ക്ക് പോവുകയാണെന്ന വാര്‍ത്ത പ്രചരിയ്ക്കാന്‍ കാരണമായത്.












Click it and Unblock the Notifications