ബിജെപിക്ക് മൂന്ന് എകളുണ്ട്: വെങ്കയ്യ നായിഡു
റായ്പൂര്‍: അടല്‍, അജണ്ട, അലയന്‍സ് എന്നീ മൂന്ന് എകളുള്ളതാണ് ബിജെപിയുടെ നേട്ടമെന്ന് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
നേതൃത്വം, അജണ്ട, സഖ്യം എന്നീ കാര്യങ്ങളില്‍ പ്രതിപക്ഷം അവ്യക്തതയിലാണ്. ആരാണ് അവരുടെ നേതാവെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. ദിവസംതോറും അവര്‍ അജണ്ട മാറ്റിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ നേട്ടങ്ങളെ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പോലും പ്രശംസിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിനെതിരായ പ്രചാരണമാണ് നടത്തുന്നത്. രാഷ്ട്രത്തിന്റെ കീര്‍ത്തിക്കെതിരായി നടത്തുന്ന പ്രചാരണം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയും. ബിജെപിക്ക് കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും.
വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴിലുകള്‍ വാജ്പേയി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വെങ്കയ്യനായിഡു അവകാശപ്പെട്ടു.












Click it and Unblock the Notifications