കശ്മീരില്‍ 650 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തത്തിനായി സൂക്ഷിച്ചിരുന്ന 650 കിലോഗ്രാം സ്ഫോടകവസ്തുക്കളും 11,000 എകെ ബുള്ളറ്റുകളും രണ്ട് ഒളിസങ്കേതങ്ങളില്‍ നിന്ന് അതിര്‍ത്തി രക്ഷാസേന പിടിച്ചെടുത്തു.
ജമ്മു കശ്മീരില്‍ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ആക്രമണം നടത്താന്‍ വേണ്ടിയാണ് ഈ സ്ഫോടവസ്തുക്കള്‍ തീവ്രവാദികള്‍ സൂക്ഷിച്ചുവച്ചതെന്ന് സൈനിക അധികൃതര്‍ പറഞ്ഞു.
പരിമ്പോറയിലെ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ നിന്നാണ് 50 കിലോഗ്രാം സ്ഫോടകവസ്തുക്കളും 11,000 വെടിയുണ്ടകളും കണ്ടെത്തിയത്. ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പെട്ട തീവ്രവാദികളാണ് ഈ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു.
ശ്രീനഗറിലെ ഒരു കടയില്‍ നിന്നാണ് 590 കിലോഗ്രാം വരുന്ന സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. കടയിലെ നൂര്‍ മുഹമ്മദ് ഗുര്‍ജി എന്നയാളെ അറസ്റ് ചെയ്തു.












Click it and Unblock the Notifications