കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീയങ്ക മത്സരിയ്ക്കുമോയെന്ന് പറയാനാവില്ല: സോണിയ

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രിയങ്ക വധേരയും രാഹുല്‍ ഗാന്ധിയും പൂര്‍ണമായി രാഷ്ട്രീയത്തിലേയ്ക്ക് വരേണ്ടതുണ്ടോയെന്ന് തനിയ്ക്ക് പറയാനാവില്ലെന്ന് സോണിയ. എന്‍.ഡി.ടി.വിയിലെ ഒരു അഭിമുഖത്തിലാണ് സോണിയ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

അവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് വീണ്ടും വീണ്ടും ഒരേ ഉത്തരം പറയുന്നത് അര്‍ത്ഥ ശൂന്യമാണെ (റിയലി സില്ലി) ന്നായിരുന്നു സോണിയയുടെ ആദ്യ പ്രതികരണം. തുടര്‍ന്ന് പതിവ് ഉത്തരം പറഞ്ഞു. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അവരുടെ ഇഷ്ടമാണെന്നതായിരുന്നു അത്. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്ന നിലയില്‍ അവര്‍ കോണ്‍ഗ്രസില്‍ പൂര്‍ണ പ്രവര്‍ത്തകരാവണമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനാണ് അല്പ സമയത്തെ മൗനത്തിന് ശേഷം - എനിയ്ക്ക് തോന്നുന്നില്ല, അതിന് ഉത്തരം പറയാനാവില്ല, അതിന് ഞാന്‍ ഉത്തരം പറയുന്നില്ല.- എന്നായിരുന്നു സോണിയയുടെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രധാനമന്ത്രിയാവക എന്നതല്ല തന്റെ പ്രധാന ലക്ഷ്യം ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി. സര്‍ക്കാര്‍ അമ്പേ പരാജയമാണ്. അത് മറച്ച് പിടിയ്ക്കാനായാണ് അവര്‍ തന്നെ വിദേശി എന്ന് വിളിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. സോണിയ ബി.ജെ.പിയ്ക്കെതിരെ ആരോപണം ഉതിര്‍ത്തു.

ബി.ജെ.പി. വിരുദ്ധ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്തുകൊണ്ടാണ് പ്രഖ്യാപിയ്ക്കാത്തതെന്ന ചോദ്യത്തിനാണ് സോണിയ പ്രധാനമന്ത്രി അല്ല പ്രധാന കാര്യം എന്ന് പ്രതികരിച്ചത്. വിജയിച്ച ശേഷം അതിനെക്കുറിച്ച് ആലോചിയ്ക്കാം - സോണിയ പറയുന്നു.

താന്‍ ഒരിയ്ക്കലും ഒരു മറുനാട്ട്കാരിയാണെന്ന് തനിയ്ക്ക് തോന്നിയിട്ടില്ല. എങ്കിലും ഇത് ചില വോട്ടര്‍മാര്‍ക്ക് ഒരു പ്രശ്നമായേയ്ക്കും. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ചെല്ലുമ്പോള്‍ അവിടത്തെ പാവപ്പെട്ടവര്‍ കാട്ടുന്ന സ്നേഹം നിസ്സീമമാണ്. അവര്‍ ഒരിയ്ക്കലും എന്നെ വിദേശ വനിതയായി കാണുന്നില്ല. അവരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ എനിയ്ക്ക് അത് തോന്നുന്നുമില്ല. വിദേശത്ത് പോകുമ്പോഴാണ് എനിയ്ക്ക് മറുനാട്ടുകാരിയാണെന്ന് പലപ്പോഴും തോന്നുന്നത്.

ഞാന്‍ പൂര്‍ണമായും ഒരു ഇന്ത്യാക്കാരിയാണ്. അതുകൊണ്ട് തന്നെ വിദേശ വനിത എന്ന് എതിര്‍പക്ഷം പറയുമ്പോള്‍ അതിന് മറുപടി പറയാന്‍ പോകാറില്ല. സോണിയ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X