തെല്‍ഗി കേസ്: ഭുജ്ബാലിനെ ചോദ്യം ചെയ്യും
മുംബൈ: മുദ്രപത്ര കുംഭകോണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാലിനെയും അദ്ദേഹത്തിന്റെ അനന്തിരവന്‍ സമീര്‍ ഭുജ്ബാലിനെയും ചോദ്യം ചെയ്യും.
ഗമീര്‍ ഫിബ്രവരി 25നും ഛഗന്‍ ഭുജ്ബാല്‍ ഫിബ്രവരി 26നും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാനാണ് സമന്‍സ് അയച്ചിരിക്കുന്നത്.
കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റിലായ ഏതാനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ നിയമനം സംബന്ധിച്ചായിരിക്കും ഭുജ്ബാലിനെ ചോദ്യം ചെയ്യുക. പൂനെ പൊലീസ് അന്വേഷണത്തില്‍ നടത്തിയ ക്രമക്കേടുകളെ കുറിച്ച് ജയിസ്വാള്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ചും അദ്ദേഹത്തോട് ചോദിക്കും.
അന്തിം തോത്ല എന്ന സമ്പന്നനുമായുള്ള ബന്ധത്തെ കുറിച്ചായിരിക്കും സമീറിനെ ചോദ്യം ചെയ്യുക.
കുംഭകോണവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ഒരു ടിവി ചാനലിന്റെ ഓഫീസ് ഭുജ്ബാലിന്റെ അനുനായികള്‍ തകര്‍ത്തതാണ് ഭുജ്ബാലിന്റെ രാജിക്ക് കാരണമായത്.












Click it and Unblock the Notifications