കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്കായി നിയമ സെല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗള്‍ഫിലേക്ക് ജോലി തേടി പോവുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സംവിധാനം തുടങ്ങുമെന്ന് മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു. ഫിബ്രവരി 25 മുതലായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്.

പ്രവാസി മലയാളികള്‍ക്കായി റൂട്ട്സ് നിയമസഹായ സെല്‍ ആരംഭിച്ചിട്ടുണ്ട്. സെല്‍ പ്രവാസി മലയാളികള്‍ക്ക് നിയമസഹായം നല്‍കുകയും കേസുകള്‍ നേരിടാന്‍ ചര്‍ച്ചകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കേസ് വാദിക്കുന്നതിന് നിശ്ചിതഫീസ് ഇളടാക്കും.

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യ്സടുത്തുന്നതിനുള്ള ഉദ്യോഗാര്‍ഥികളുടെ തിരക്ക് ഒഴിവാക്കാനാണ് ടോക്കണ്‍ സംവിധാനം ഏര്‍്സടുത്തിയത്. മെയ് 13 വരെയുള്ള ടോക്കണുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.

സാന്ത്വന എന്ന പേരില്‍ നോര്‍ക്ക ദുരിതാശ്വാസ നിധി ആരംഭിച്ചു. 30,000ല്‍ കവിയാത്ത വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് വേണ്ടിയാണ് ദുരിതാശ്വാസനിധി ഏര്‍പ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X