Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തിരഞ്ഞെടുപ്പ് മേയില്‍?

തിരുവനന്തപുരം : കേരളത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും ഒടുവില്‍ നടത്തിയാര്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയാണെങ്കില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് മേയ്മാസത്തിലേ ഉണ്ടാകാന്‍ ഇടയുള്ളു.

ഏപ്രില്‍ അവസാനവാരം മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ നടക്കുന്നതും ഏപ്രിലില്‍ വിവിധ സര്‍വകലാശാലാ പരീക്ഷകള്‍ നടക്കുന്നതുമാണ് മേയ് മാസത്തില്‍ മതി തിരഞ്ഞെടുപ്പെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിയ്ക്കാന്‍ കാരണം. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിയ്ക്കുമോ എന്ന് അറിയില്ല. എങ്കിലും സാധാരണ രീതിയില്‍ അംഗീകരിയ്ക്കാനാണ് സാദ്ധ്യത.

ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് നാല് ഘട്ടങ്ങളിലായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചുകഴിഞ്ഞു. കേരളം ആവശ്യപ്പെട്ടത് പ്രകാരം ഇവിടത്തെ വോട്ടെടുപ്പ് അവസാനഘട്ടത്തിലാക്കിയാല്‍ മേയ് രണ്ടാംവാരത്തിലായിരിക്കും അത് നടക്കുക. സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും അത്.

ഏപ്രില്‍ മാസത്തിലെ പരീക്ഷകളും വിഷുവും, ഈസ്ററും ഒക്കെ ഒഴിവാക്കി മേയ് രണ്ടാം വാരം തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചാല്‍ ഒരുപക്ഷേ രാഷ്ട്രീയ പാര്‍ട്ടികളെ പ്രകൃതി ചതിച്ചേയ്ക്കും. മേയ് രണ്ടാം വാരം കേരളത്തില്‍ കാലവര്‍ഷത്തിന് മുമ്പുള്ള മഴ ലഭിയ്ക്കേണ്ട സമയമാണ്. തിരഞ്ഞെടുപ്പ് ദിവസം മഴ പെയ്താല്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറയും. വേനല്‍ മഴ ആയതുകൊണ്ട് എപ്പോള്‍ പെയ്യുമെന്ന് പറയാനുമാവില്ല. ഈ മഴ കിട്ടിയില്ലെങ്കില്‍ ആസമയം കനത്ത ചൂടായിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+