8.5 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു
തിരുവനന്തപുരം: ഇത്തവണ കഴിഞ്ഞ 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടര ലക്ഷം വോട്ടര്‍മാര്‍ സംസ്ഥാനത്ത് കുറഞ്ഞു. 1999ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനേക്കള്‍ 12 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് ഇപ്പോഴത്തെ വോട്ടര്‍ പട്ടികയിലുള്ളത്.
2004 ജനവരി ഒന്നിന് പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 2.08 വോട്ടര്‍മാരാണുള്ളത്. ഇത് സര്‍വീസ് വോട്ടര്‍മാര്‍ ഒഴികെയാണ്. ഈയിടെ ഉപതിരഞ്ഞെടുപ്പ് നടന്ന തിരുവല്ല മണ്ഡലത്തില്‍ വോട്ടര്‍ പട്ടിക പുതുക്കിയിട്ടില്ല.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 2.17 ലക്ഷമായിരുന്നു. 47,150 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണിത്.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഇനിയും പേര് രജിസ്റര്‍ ചെയ്യാം. രണ്ട് ലക്ഷം വോട്ടര്‍മാര്‍ കൂടി പട്ടികയില്‍ പേര് രജിസ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പി. ജെ. തോമസ് പറഞ്ഞു.
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കൂടുതല്‍ സ്ഥലങ്ങളില്‍ വരുമെന്നതിനാലാണ് ബൂത്തുകളുടെ എണ്ണം കുറയ്ക്കുന്നത്.












Click it and Unblock the Notifications