Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്തം കൊണ്ട് വരച്ച ജയയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

ചെന്നൈ: കരാട്ടെ അഭ്യാസിയും ശില്പിയും ചിത്രകാരനുമായ ഷിഹാന്‍ ഹുസൈനി തന്റെ രക്തം കൊണ്ട് വരച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 56 ചിത്രങ്ങള്‍ ഫിബ്രവരി 24 ചൊവാഴ്ച പ്രദര്‍ശിപ്പിക്കും.

വൈദ്യസഹായത്തോടെ ഹുസൈന്റെ ശരീരത്തില്‍ നിന്നുമെടുത്ത നാല് കുപ്പി രക്തം കൊണ്ടാണ് ജയലളിതയുടെ ചിത്രങ്ങള്‍ വരച്ചത്. ജയലളിത ഈ ചിത്രങ്ങള്‍ കാണുമെന്ന പ്രതീക്ഷയോടെയാണ് ഹുസൈന്‍ ഈ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

രക്തദാനം സുരക്ഷിതമാണെന്ന അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സഹായിക്കുമെന്ന് ഹുസൈന്‍ പറഞ്ഞു. രക്തദാനത്തിന് പ്രേരിപ്പിക്കുന്നതിനായി ഈ ചിത്രങ്ങളുമായി സ്കൂളുകളും കോളജുകളും സന്ദര്‍ശിക്കും.

സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ ഹുസൈനി കല്പന ചൗളയുടെ 30.9 അടി ഉയരമുള്ള വെങ്കല പ്രതിമ നിര്‍മിച്ച് ഈയിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

10 വര്‍ഷം മുമ്പ് ജയലളിതയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഹുസൈനി സാഹസിക കൃത്യങ്ങള്‍ നടത്തിയിരുന്നു. 101 കാറുകള്‍ തന്റെ ശരീരത്തിലൂടെ കടന്നുപോവാന്‍ അനുവദിച്ചതിന് ശേഷം രക്തം കൊണ്ട് ജയലളിതയുടെ ചിത്രം വരച്ച സംഭവത്തിലൂടെ ഹുസൈനി വാര്‍ത്താ കേന്ദ്രമായി. കരാട്ടെ സ്കൂളിന് സ്ഥലം അനുവദിക്കുന്നതിന് വേണ്ടിയാണ് ഹുസൈനി ഇങ്ങനെ ചെയ്തത്.

ഘുസൈനിയുടെ സാഹസിക പ്രവൃത്തികള്‍ കണ്ടതിനെ തുടര്‍ന്ന് ജയലളിത കരാട്ടെ സ്കൂളിനായി സ്ഥലം അനുവദിച്ചു. പക്ഷേ ഇതുവരെ തനിക്ക് സ്ഥലം ലഭിച്ചിട്ടില്ലെന്ന് ഹുസൈനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+