കര്‍ണാടക നിയമസഭ പിരിച്ച് വിട്ടു
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭ ഗവര്‍ണര്‍ പിരിച്ച് വിട്ടുകൊണ്ട് ഉത്തരവിറക്കി. കാലാവധപൂര്‍ത്തിയാക്കുന്നതിന് എട്ട് മാസം മുമ്പാണ് സഭ പിരിച്ച് വിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം തിരഞ്ഞെടുപ്പ് നടത്തുകയാണ് ഉദ്ദേശം. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് വീണ്ടും വിജയിയ്ക്കാനാവുമെന്നാണ് മുഖ്യമന്ത്രി എസ്.എം. കൃഷ്ണ കരുതുന്നത്. ഇതിനാലാണ് സഭ പിരിച്ച് വിടാന്‍ കൃഷ്ണയുടെ മന്ത്രിസഭ നിര്‍ദ്ദേശിച്ചത്. 11ാമത് നിയമസഭ പിരിച്ച്വിട്ടുകൊണ്ട് ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദിയാണ് ഉത്തരവ് ഇറക്കിയത്.
കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പിരിച്ച് വിടുന്ന അഞ്ചാമത്തെ കര്‍ണാടക നിയമസഭയാണിത്. കഴിഞ്ഞ നിയമസഭ 1999ല്‍ കാലാവധി തീരുന്നതിന് രണ്ട് മാസം മുമ്പാണ് പിരിച്ച് വിട്ടത്. അന്നത്തെ മുഖ്യമന്ത്രി ജെ.എച്ഛ്. പാട്ടീലായിരുന്നു ഇതിന് നിര്‍ദ്ദേശിച്ചത്.












Click it and Unblock the Notifications