രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമല്ല: വാജ്പേയി
ലക്നോ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഒരു തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി.
രാമക്ഷേത്ര നിര്‍മാണം ജനങ്ങളുടെ വികാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ആ പ്രശ്നം പരിഹരിക്കുന്നതില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാജ്പേയി പറഞ്ഞു. ഫിബ്രവരി 23 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി.
രാമക്ഷേത്ര നിര്‍മാണം ബിജെപി പ്രകടന പത്രികയിലുണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായി പ്രകടന പത്രിക പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്കത് കാണാം എന്നായിരുന്നു വാജ്പേയിയുടെ മറുപടി.
കല്യാണ്‍ സിംഗ് ബിജെപിയിലേക്ക് തിരിച്ചുവന്നത് പാര്‍ട്ടിയെ സഹായിക്കും. വിദേശത്തെ ഇന്ത്യയുടെ കീര്‍ത്തി വര്‍ധിച്ചിട്ടുണ്ട്.
ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വികസനമാണ് പ്രധാന വിഷയമായത്. റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടങ്ങളുടെ അടിസ്ഥനത്തിലാവും തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വിധിയെഴുതുക.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, കേന്ദ്ര കൃഷി മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും വാജ്പേയിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications