Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിയ്ക്കും

തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. കെ.പി.സി.സി നിര്‍വാഹകസമിതി യോഗം കഴിഞ്ഞ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ വകതിരിവ് ഉണ്ടാവില്ല. വിജയമാണ് പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. ഐക്യമുന്നണി യോഗം ഫിബ്രവരി 24 ചൊവാഴ്ച രാവിലെ പത്ത് മണിയ്ക്ക് ചേരും. ഇതില്‍ സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയാക്കും. കോണ്‍ഗ്രസിന്റെ അവസാന സീറ്റ എണ്ണം ഐക്യമുന്നണി യോഗത്തില്‍ മാത്രമേ തീരുമാനിയ്ക്കുകയുള്ളു എന്നും തങ്കച്ചന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളില്‍ വനിതകളും ഉണ്ടാവുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണയും അത്രയും സീറ്റുകളില്‍ മത്സരിയ്ക്കാനാണ് തീരുമാനം-തങ്കച്ചന്‍ പറഞ്ഞു.

ഇതോടെ ആര്‍എസ്പി (ബി)യ്ക്ക് സീറ്റ് കിട്ടില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായി. സ്വാഭാവികമായും ചൊവാഴ്ച നടക്കുന്ന ഐക്യമുന്നണി യോഗത്തില്‍ ഇത് പ്രശ്നമായേയ്ക്കും. കൊല്ലം സീറ്റ് തങ്ങള്‍ക്ക് വേണമെന്നും ആര്‍എസ്പി (ബി) വെറും ചെറിയ പാര്‍ട്ടി അല്ലെന്നും താമരാക്ഷന്‍ ഞായറാഴ്ചയും ആവര്‍ത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+