നെല്‍വയലുകള്‍ ഇല്ലാതാവുന്നു
തിരുവനന്തപുരം: ഭക്ഷ്യവിളകളുടെ പ്രത്യേകിച്ചും നെല്ലിന്റെ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് നെല്‍വയലുകളും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും കുറഞ്ഞുവരുന്നു.
8.81 ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങള്‍ കൊണ്ട് അഞ്ച് ലക്ഷമായി കുറഞ്ഞു. ഇക്കാലയളവില്‍ നെല്ലുത്പാദനം 14 ലക്ഷം ടണ്ണില്‍ നിന്നും 6.89 ലക്ഷമായി കുറയുകയും ചെയ്തു,.
തേങ്ങയും റബറും ഉത്പാദിപ്പിക്കുന്നതിന് കൃഷിയിടങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഭക്ഷ്യവിളകളുടെ ഉത്പാദനം കുറഞ്ഞുതുടങ്ങിയത്. അതേ സമയം ഈയിടെയായി റബറിന്റെയും ഉത്പാദനത്തില്‍ കുറവു വന്നു തുടങ്ങിയിട്ടുണ്ട്. റബറിന്റെ വില കുറഞ്ഞതാണ് ഇതിന് കാരണം.
ഹെക്ടറിന് 2.2 ടണ്ണാണ് സംസ്ഥാനത്തെ നെല്ലുത്പാദനത്തിന്റെ ശരാശരി. ദേശീയ ശരാശരിയായ 1.9 ടണ്ണിനേക്കാള്‍ കൂടുതലാണ് ഇതെങ്കിലും പ്രധാന നെല്ലുത്പാദാക്കളായ പഞ്ചാബ്, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവയുടെ ശരാശരിയേക്കാള്‍ താഴെയാണ്.
വളങ്ങളുടെ വിലയും കൂടുന്ന ചെലവും ജോലിക്കാരെ കിട്ടാത്തതും നെല്ലുത്പാദനം കുറയാന്‍ കാരണമാവുന്നുണ്ട്. നെല്ലുത്പാദനം കൂടണമെങ്കില്‍ പുതിയ കൃഷി രീതികള്‍ പരീക്ഷിക്കാനും തയ്യാറാവേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications