വിദേശമദ്യ കടകള്‍ കുറയ്ക്കും
കൊച്ചി: ഘട്ടം ഘട്ടമായി കേരളത്തിലെ വിദേശമദ്യ കടകളുടെ എണ്ണം കുറയ്ക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ.വി. തോമസ്.
മായം ചേര്‍ക്കാത്ത കള്ള് കൂടുതല്‍ കടകളില്‍ ലഭ്യമാക്കുകയും വകുപ്പിന്റെ ലക്ഷ്യമാണ്. ഇതിനായിരിയ്ക്കും ഇനി എക്സൈസ് വകുപ്പ് കൂടുതല്‍ പ്രധാന്യം നല്‍കുക. മായം ചേര്‍ത്ത കള്ള് വില്ക്കുന്നത് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കും. അതേസമയം മദ്യവിരുദ്ധ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തും. മാര്‍ച്ച് 30 ന് ഇത്തരത്തിലുള്ള ബോധവല്കരണ പരിപാടി നടത്തുന്നുണ്ട്. മദ്യശാലകളുള്ള ഇരുനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകള്‍ ആറ് മാസത്തിനുള്ളില്‍ നക്ഷത്ര അംഗീകാരം നേടണം. ഈ അംഗീകാരം നേടിയില്ലെങ്കില്‍ അത്തരം ഹോട്ടലുകളില്‍ മദ്യശാല നടത്താന്‍ അനുവദിയ്ക്കുന്നതല്ല.












Click it and Unblock the Notifications