Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബിയേക്കാള്‍ നല്ലത് സഹകരണ ബാങ്ക്: കരുണാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക സഹായം കിട്ടുന്നതിന് എഡിബിയെ പോലുള്ള സ്ഥാപനങ്ങളേക്കാള്‍ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് കെ. കരുണാകരന്‍.

സഹകരണ ബാങ്കുകള്‍ക്കുള്ളത്രയും രാജ്യതാത്പര്യം വിദേശ ബാങ്കുകള്‍ക്കില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. സാമ്പത്തിക സഹായത്തിന് സഹകരണ ബാങ്കുകളെ വിശ്വാസത്തിലെടുക്കുശയാണെങ്കില്‍ സര്‍ക്കാരിന്റെ തലവേദന കുറയും.

ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാനന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.

സഹകരണ മേഖലയുടെ സാധ്യതകള്‍ മനസിലാക്കി അതിന്റെ വികസനത്തിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന സഹകരണ ഭരണ സമിതിക്ക് വേണ്ട സ്വാതന്ത്യ്രം നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാവണം. എന്നാല്‍ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കുറിച്ച് അല്പം പോലും അറിവില്ലാത്തതു പോലെയാണ് റിസര്‍വ് ബാങ്കിന്റെ തലപ്പത്തിരിക്കുന്നവര്‍ പെരുമാറുന്നത്- കരുണാകരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+