Get Updates
Get notified of breaking news, exclusive insights, and must-see stories!

തമ്പുരാന്റെ ബസ് സര്‍വീസ് സജീവ ഓര്‍മ

തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ വലിയ തമ്പുരാനായ കേരള വര്‍മ തമ്പുരാന്‍ ഇന്ന് താമസിക്കുന്നത് മുംബൈയിലാണ്. എന്നാല്‍ തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും താസിക്കുന്നവരുടെ ഓര്‍മകളില്‍ തമ്പുരാനും അദ്ദേഹം നടത്തിപ്പോന്നിരുന്ന എഎംസ് ബസ് സര്‍വീസും സജീവ സാന്നിധ്യം തന്നെ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എഎംഎസ് ബസ് സര്‍വീസ് തൃപ്പൂണിത്തുറയിലെ ജനങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലത്താണ് എല്ലാവര്‍ക്കും സഞ്ചരിക്കുന്നതിനായി അനിയന്‍ തമ്പുരാന്‍ ബസ് സര്‍വീസ് തുടങ്ങിയത്.

ബ്രിട്ടീഷ് നിര്‍മിതമായ എഞ്ചിനുകളുള്ള ഒമ്പത് ബസുകളാണ് എഎംഎസ് ബസ് സര്‍വീസിനുണ്ടായിരുന്നത്. എഞ്ചിനുകള്‍ കൊണ്ടുവന്ന് കേരളത്തില്‍ വച്ച് ബോഡി ഉണ്ടാക്കുകയായിരുന്നു.

എഎംഎസിലെ ഏറ്റവും മുതിര്‍ന്ന ഡ്രൈവറായ സി. കെ. നാരായണറാവു അനിയന്‍ തമ്പുരാന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് റാവുവിന്റെ മകനും എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ഓഫീസറുമായ സി. എന്‍. രാമചന്ദ്രന്‍ പറഞ്ഞു. ബസ് ജീവനക്കാരുമായി വളരെ അടുത്ത ബന്ധമാണ് തമ്പുരാന്‍ സൂക്ഷിച്ചിരുന്നത്. അന്ന് നിലവിലുണ്ടായിരുന്ന അനാചാരങ്ങളെ വകവയ്ക്കാതെ അദ്ദേഹം എല്ലാവരുമായും അടുത്ത് പെരുമാറി.

യൗവനകാലത്ത് അനിയന്‍ തമ്പുരാണ് പല കമ്പങ്ങളുമുണ്ടായിരുന്നു. ഇടയ്ക്കിടെ കോയമ്പത്തൂരില്‍ പോവാറുണ്ടായിരുന്ന അനിയന്‍ തമ്പുരാന്‍ ഒരിക്കല്‍ ആയിരം രൂപയുമായി കോയമ്പത്തൂരില്‍ പോയി നാല് ബസുകളുമായി തിരിച്ചുവന്നു- സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച രാമന്‍ നമ്പൂതിരി പറഞ്ഞു.

കേരള വര്‍മ കൊച്ചുണ്ണി തമ്പുരാന്റെ മരണത്തെ തുടര്‍ന്ന് അടുത്ത വലിയ തമ്പുരാനായി നിയോഗിക്കപ്പെട്ടെങ്കിലും മകള്‍ ശോഭയോടൊത്ത് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് മുംബൈയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+