കെപിസിസി നേതൃയോഗം തിങ്കളാഴ്ച
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി നേതൃയോഗം ഫിബ്രവരി 23 തിങ്കളാഴ്ച നടക്കും.
തിരഞ്ഞെടുപ്പ് സംബന്ധിച്ച ചൊവാഴ്ചത്തെ യുഡിഎഫ് യോഗത്തിന് മുന്നോടിയായാണ് കെപിസിസി നേതൃയോഗം ചേരുന്നത്. പി എം ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിലാണ് യോഗം നടക്കുന്നത്.
ആദ്യം ഡിസിസി പ്രസിഡന്റുമാരും ഭാരവാഹികളും പങ്കെടുക്കുന്ന യോഗം നടക്കും. തുടര്‍ന്ന് കെപിസിസി നിര്‍വാഹക സമിതി യോഗം നടക്കും. നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, കെ. കരുണാകരന്‍, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ എന്നിവരും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും പങ്കെടുക്കും.
മ്പാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ തിങ്കളാഴ്ചത്തെ യോഗത്തിലുണ്ടാവില്ല. സ്ഥാനാര്‍ഥികളെ പിന്നീടായിരിക്കും തീരുമാനിക്കുന്നത്.












Click it and Unblock the Notifications