കെപിസിസി നേതൃയോഗം തുടങ്ങി
തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഫിബ്രവരി 23 തിങ്കളാഴ്ച പി എം ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ തുടങ്ങി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഗ്രൂപ്പുകളി മൂലമാണ് പലയിടത്തും കോണ്‍സ്രസിന് അധികാരം നഷ്ടപ്പെട്ടതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും പങ്കെടുത്ത യോഗമാണ് ആദ്യം നടന്നത്. ഉച്ചയ്ക്ക് 12.30 ഓടെ കെപിസിസി നിര്‍വാഹക സമിതി യോഗം ആരംഭിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണി, കെ. കരുണാകരന്‍, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗങ്ങളും കണ്‍വെന്‍ഷനുകളും രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും തീയതികള്‍ നിര്‍വാഹക സമിതി യോഗത്തിലായാരിക്കും തീരുമാനിക്കുക.
ഗ്രൂപ്പ് പോരിന്റെ യാതൊരു സൂചനകളും പുറത്തു കാട്ടാതെയാണ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications