ബനാത്ത്വാലയുടെ സ്ഥാനാര്‍ത്ഥിത്തം പ്രശ്നം
കോഴക്കോട്: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി. എം. ബനാത്ത്വാലയെ ഈ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിപ്പിയ്ക്കണ്ടെന്നാണ് മുസ്ലിം ലീഗ് നേതൃത്ത്വം ഉദ്ദേശിയ്ക്കുന്നത്. എന്നാല്‍ ബനാത്ത്വാലയ്ക്ക് മത്സരിയ്ക്കണമെന്നുണ്ട്.
കേരളത്തിലെ മുസ്ലിംലീഗ് നേതാക്കള്‍ക്കിടയിലും രണ്ട് അഭിപ്രായമുണ്ട്. ബനാത്ത്വാലയ്ക്ക് തന്നെ സീറ്റ് നല്‍കണമെന്ന് വാദിയ്ക്കുന്നവര്‍ അദ്ദേഹത്തെ കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തില്‍ പങ്കെടുപ്പിച്ചു. സാധാരണ ലീഗ് നേതൃയോഗത്തില്‍ ബനാത്ത്വാല പങ്കെടുക്കാറില്ല. എന്നാല്‍ ബനാത്ത്വാലയ്ക്ക് അനുകൂലമായി പ്രവര്‍ത്തിയ്ക്കുന്നവര്‍ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ യോഗത്തിന് കൊണ്ടുവന്നത്.
ഇദ്ദേഹത്തിന് സീറ്റ് നല്‍കാതെ ഇ. അഹമ്മദിനെ പൊന്നാനിയില്‍ മത്സരിപ്പിയ്ക്കുന്നതിന് ബനാത്ത്വാല അനുകൂലികള്‍ എതിരാണ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് സീറ്റ് ഉറപ്പാക്കാനായിട്ടാണ് ബനാത്ത്വാല കഴിഞ്ഞ ദിവസം നടന്ന ലീഗ് നേതൃയോഗത്തില്‍ പങ്കെടുത്തതെന്ന് കരുതുന്നു.
ലീഗ് ഉദ്ദേശിയ്ക്കുന്നത് പൊന്നാനിയില്‍ ഇ. അഹമ്മദിനെ മത്സരിപ്പിയ്ക്കാമെന്നും മുസ്ലിം ലീഗിന് കിട്ടാന്‍ പോകുന്ന രാജ്യസഭാ സീറ്റ് ബനാത്ത് വാലയ്ക്ക് നല്‍കാമെന്നുമാണ്. എന്നാല്‍ ഇതിന് തടസമുണ്ടെന്നാണ് ബനാത്ത്വാല അനുകൂലികള്‍ പറയുന്നത്. . കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റ് ഒരു മുസ്ലിം ലീഗിനോട് അനുഭാവമുള്ള ഒരു വ്യവസായ പ്രമുഖന് നല്‍കാമെന്ന് നേരത്തേ നിശ്ചയിച്ചിരുന്നതാണ്്. ബനാത്ത് വാലയ്ക്ക് ഈ സീറ്റ് നല്‍കിയാല്‍ അത് നടക്കില്ല. അത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം.












Click it and Unblock the Notifications