പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: പണിമുടക്ക് അവകാശ സംരക്ഷണത്തിനായി ദേശവ്യാപകമായി തൊഴിലാളികള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ഫിബ്രവരി 23 തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കും.
സാധാരണ പണിമുടക്കുകള്‍ 12 മണിയ്ക്കൂറാണ് നടത്തുക. ഈ പണിമുടക്ക് അതില്‍ നിന്ന് വ്യത്യസ്ഥമാണ്. 24 മണിയ്ക്കൂറാണ് പണിമുടക്ക്. അതുകൊണ്ട് തന്നെ 25 ന് രാവിലെയുള്ള പല വാഹനങ്ങളും മുടങ്ങിയേയ്ക്കും.
സര്‍ക്കാര്‍ വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. അതുകൊണ്ട് കേരളം തികച്ചും നിശ്ചലമായേയ്ക്കും. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നുണ്ട്.
പണിമുടക്കാനുള്ള സ്വാതന്ത്യ്രം സുപ്രീം കോടതി നിരോധിച്ചതിനെതിരെയാണ് ഈ പണിമുടക്ക്. അതിനൊപ്പം ഇത് കേന്ദ്ര സര്‍ക്കാരിന്റെ ആഗോളീകരണ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേയുമാണ്.
പണിമുടക്കുമെന്ന് നോട്ടീസ് നല്‍കിയെങ്കിലും ബി. എം.എസ്, - ഐ.എന്‍.ടി.യു.സി എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. മറ്റെല്ലാ സംഘടനകളും പണിമുടക്കിലുണ്ട്.
പതിവ് പോലെ ആശുപത്രി, പത്രം, പാല്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സംഘടനകള്‍ പറയുന്നത്. എന്നാല്‍ അണികള്‍ അത് പൂര്‍ണമായി പ്രാവര്‍ത്തികമാക്കാന്‍ സാദ്ധ്യതയില്ല.
സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിയ്ക്കാതെ നടത്തുന്ന പണിമുടക്കാണിത്. പക്ഷേ ഈ പണിമുടക്കിനാധാരം ഇനി സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പണിമുടക്കാന്‍ കഴിയില്ലെന്ന ജിവനക്കാരുടെ പേടിയാണെന്നത് ശ്രദ്ധേയമാണ്.
ചൊവാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്കിയാലും ഇല്ലെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ഡയസ്നോണ്‍ ബാധകമാക്കിക്കൊണ്ട് എംഡി ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇത് ഇതിനിടെ വിവാദമായിട്ടുണ്ട്.
പണിമുടക്ക് ദിവസം ഓഫീസ് കവാടത്തില്‍ കൂട്ടംകൂടുന്നത് തടയുന്നതിന് ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ വാഹനങ്ങളും റോഡിലിറക്കരുതെന്നാണ് സംയുക്ത സമര സമിതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. എങ്കിലും പതിവ് പോലെ ഇരുചക്ര വാഹനങ്ങള്‍ ഓടിയേയ്ക്കും.












Click it and Unblock the Notifications