മോഹന്‍ലാല്‍ റസ്റോറന്റ് ഇന്ത്യയില്‍
കൊച്ചി: മോഹന്‍ലാല്‍ ദുബായില്‍ ആരംഭിച്ച ടേസ്റ് ബഡ്സ് എന്ന റസ്റോറന്റ് ഇനി ഇന്ത്യന്‍ നഗരങ്ങളിലും.
ഇന്ത്യയില്‍ ബാംഗ്ലൂരിലും ചെന്നൈയിലും എറണാകുളത്തും താമസിയാതെ റസ്റോറന്റുകള്‍ തുറക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ടേസ്റ് ബഡ്സിന്റെ മസാലകള്‍, അച്ചാറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കേരളവിപണിയില്‍ ഇറക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകത്തില്‍ ഏറ്റവും രുചിയേറിയ വിഭവങ്ങള്‍ കേരളത്തിലേതാണ്. കേരളത്തിലെ വിചിത്രമായ രുചികള്‍ കേരളത്തിന് പുറത്ത് എത്തിയ്ക്കാനാണ് ദുബായില്‍ റസ്റോറന്റ് തുടങ്ങിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അമേരിക്ക പോലുള്ള രാജ്യങ്ങളിലും റസ്റോറന്റ് തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.












Click it and Unblock the Notifications