പ്രമുഖ നേതാക്കളുടെ യാത്രാചെലവ് സ്ഥാനാര്‍ഥിയുടെ കണക്കില്‍ വരില്ല
ദില്ലി: പ്രമുഖ നേതാക്കളുടെ തിരഞ്ഞെടുപ്പ് പര്യടനച്ചെലവ് സ്ഥാനാര്‍ഥികളുടെ കണക്കില്‍ പെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഓരോ പാര്‍ട്ടിയിലെയും പ്രമുഖരായ 40 നേതാക്കളുടെ പേര് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ പൊതു ചെലവിലാണ് ഇവരുടെ പര്യടനച്ചെലവ് ഉള്‍പ്പെടുത്തുക.
പ്രമുഖരായ പാര്‍ട്ടി നേതാക്കള്‍ മണ്ഡലത്തില്‍ പര്യടനത്തിന് എത്തിയാല്‍ അതിനുള്ള ചെലവും സ്ഥാനാര്‍ഥികളുടെ ചെലവിന്റെ പട്ടികയിലാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ നിര്‍ദേശ പ്രകാരം ഇതിന് മാറ്റം വരും.
തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ പുതിയ നിര്‍ദേശം പാര്‍ട്ടിഭേദമെന്യേ സ്ഥാനാര്‍ഥികള്‍ക്ക് സന്തോഷം നല്കുന്നതാണ്. ചില സംസ്ഥാനങ്ങളില്‍ 25 ലക്ഷമാണ് ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന തുക. മറ്റു ചില സംസ്ഥാനങ്ങളില്‍ തുക 25 ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയ്ക്കാണ്.


Click it and Unblock the Notifications