വോട്ടര്‍പ്പട്ടിക ഡിജിറ്റലാക്കണം: രാഷ്ട്രപതി
ദില്ലി: ഡിജിറ്റല്‍ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടിക ശരിയായി തയ്യാറാക്കേണ്ടത് ഒരു പ്രധാന സര്‍ക്കാര്‍ പ്രവര്‍ത്തനമാണ്. വോട്ടര്‍ പട്ടിക ഡിജിറ്റലാക്കണം. വോട്ടര്‍മാരുടെ വിവരങ്ങളെല്ലാം ആധികാരിമായി അറിയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം. സെന്‍സസ് രേഖകളുമായി ഈ വിവരങ്ങള്‍ ഒത്തുനോക്കാന്‍ കഴിയുന്ന വിധത്തില്‍ വിശ്വസനീയമായി വോട്ടര്‍മാരുടെ ഡിജിറ്റല്‍ വിവരശേഖരം ഉണ്ടാക്കണം. - കലാം പറഞ്ഞു.
ഇിജിറ്റല്‍ ലൈബ്രറികളുടെ അന്തര്‍ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുശയായിരുന്നു രാഷ്ട്രപതി.
പ്രൈമറി, സെക്കന്ററി സ്കൂള്‍ ടെക്സ്റ് ബുക്കുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഫയലുകളും ഭൂമിയുടെ രേഖകളും ഡിജിറ്റല്‍വല്‍ക്കരിക്കണം.
ഓണ്‍ലൈന്‍ വഴി അധ്യാപകര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങള്‍ പരിശോധിക്കാനും വായിക്കാനും വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ടെലി-വിദ്യാഭ്യാസ സംവിധാനം തുടങ്ങണം.
അടുത്ത ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ എല്ലാ കടലാസ് പണികളും ഡിജിറ്റല്‍വല്‍ക്കരിച്ച വിവരങ്ങള്‍ക്ക് വഴിമാറും. വ്യവസായവത്കൃതമായ ഒരു സമൂഹം അറിവുകള്‍ക്ക് അധിഷ്ഠിതമായ ഒരു സമൂഹത്തിലേക്ക് വഴിമാറുന്നതിന്റെ ഫലമായിരിക്കും ഇത്- രാഷ്ട്രപതി പറഞ്ഞു.












Click it and Unblock the Notifications