ഹാബിറ്റാറ്റ് കേന്ദ്രത്തിന് 25 കോടി
തിരുവനന്തപുരം: ഹഡ്കോ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ഹാബിറ്റാറ്റ് കേന്ദ്രത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയം 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര നഗരവികസന-ദാരിദ്യ്ര നിര്‍മാര്‍ജന സഹമന്ത്രി ബണ്ഡാരു ദത്തത്രയ പറഞ്ഞു.
കവടിയാര്‍ കൊട്ടാരത്തിന് സമീപം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മൂന്നര ഏക്കര്‍ സ്ഥലത്തായിരിക്കും ഹാബിറ്റാറ്റ് കേന്ദ്രം സ്ഥാപിക്കുന്നത്. കണ്‍വെന്‍ഷന്‍ കേന്ദ്രം, സെമിനാര്‍ ഹാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ഹാബിറ്റാറ്റ് കേന്ദ്രത്തിലുണ്ടാവും.
ഹാബിറ്റാറ്റ് കേന്ദ്രത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളുള്‍പ്പെട്ട ഒരു സ്വയംഭരണ സമിതി രൂപീകരിക്കും. ഹൈദരാബാദ്, ബാഗ്ലൂര്‍, ലക്നോ എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഹഡ്കോ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ വാത്മീകി അംബേദ്കര്‍ ആവാസ് യോജന പരിപാടിക്ക് കീഴിലായി നെടുമങ്ങാട്ട് നിര്‍മിച്ച വീടുകളുടെ വിതരണത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദത്താത്രയ.
ഈ പരിപാടിയുടെ കീഴിലായി സംസ്ഥാനത്തെ 54 നഗരസഭകളില്‍ 8326 വീടുകള്‍ നിര്‍മിക്കുന്നതിന് 13.6 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ദത്താത്രയ പറഞ്ഞു. ഇത്രയും തുക വായ്പയായും കേന്ദ്രം നല്‍കും.












Click it and Unblock the Notifications