ഹജ്ജ്ദുരന്തം: സഹായമായി 3 ലക്ഷം
ദുബായ്: ഹജ്ജ് ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം നല്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോയവര്‍ക്കാണ് സഹായം ലഭിയ്ക്കുക.
എട്ടുപേരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം ലഭിയ്ക്കും. 60 വയസ്സിന് മേല്‍ പ്രായമുള്ളവരാണ് മരിച്ചതെങ്കില്‍ നഷ്ടപരിഹാരത്തുക അല്പം കുറയും. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
13 ഇന്ത്യക്കാരുള്‍പ്പെടെ 251 തീര്‍ത്ഥാടകരാണ് ഹജ്ജില്‍ മരിച്ചത്. ഇതില്‍ മലയാളികളും ഉണ്ട്.












Click it and Unblock the Notifications