ബുധനാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
തിരുവനന്തപുരം: യു.എ.ഇ.യില്‍ തൊഴില്‍തേടി പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഫിബ്രവരി 25 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. നേരിട്ട് രജിസ്റര്‍ ചെയ്യുന്നതിനായി ടാഗോര്‍ സെന്റിനറി ഹാളില്‍ ആരംഭിച്ച കൗണ്ടര്‍ ചൊവാഴ്ച നിര്‍ത്തലാക്കും.
നേരത്തേ തന്നെ നടപ്പാക്കാവുന്ന ഈ സംവിധാനം സര്‍ക്കാരിന്റേയും നോര്‍ക്ക അധികൃതരുടേയും ദീര്‍ഘ വീക്ഷണം ഇല്ലാത്തതുകൊണ്ട് മാത്രമാണ് വൈകിയത്.
സര്‍ട്ടിഫിയ്ക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനായി അപേക്ഷിയ്ക്കേണ്ട ഫോറങ്ങള്‍ എല്ലാ ജില്ലാ കലക്ടറേറ്റുകള്‍ വഴിയും ലഭ്യമാക്കും.
രജിസ്ട്രേഷന്‍ സംവിധാനം പ്രവാസി കേരളീയകാര്യ (നോര്‍ക്ക)വകുപ്പിന്റെ ലഭിയ്ക്കും. ഇത് ഉപയോഗിച്ച് രജിസ്റര്‍ ചെയ്താല്‍ തിരുവനന്തപുരത്തെ കൗണ്ടറില്‍ വരാതെയും ക്യൂവില്‍ നില്ക്കാതെയും തന്നെ അപേക്ഷകര്‍ക്ക് മുന്‍കൂറായി തീയതിയും സമയവും ഇന്റര്‍നെറ്റിലൂടെ ലഭിക്കും.
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി മെയ് 19 വരെയുള്ള ടോക്കണുകള്‍ നല്‍കിക്കഴിഞ്ഞു. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദിവസം 150 എന്ന ക്രമത്തില്‍ ഏതാണ്ട് 10,000-ത്തോളം പേര്‍ക്ക് ഇപ്രകാരം മുന്‍കൂര്‍ സമയവും തീയതിയും നിശ്ചയിച്ച് നല്കി. മെയ് 20 മുതല്‍ക്കുള്ള തീയതിയും സമയവുമായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ലഭിക്കുക.












Click it and Unblock the Notifications