Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് അന്തരിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫിബ്രവരി 23 തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അന്ത്യം.

ഉദരസംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു സിക്കന്തര്‍ ഭക്ത്. ശസ്ത്രക്രിയയെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശരീരം മുഴുവന്‍ അണുബാധയുണ്ടായത് മൂലം ശ്വാസതടസം നേരിട്ട അദ്ദേഹം ഞായറാഴ്ച ഉച്ചയോടെ അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. രാജു എബ്രഹാം എത്തി അദ്ദേഹത്തെ പരിശോധിച്ച് ചികിത്സയില്‍ മാറ്റം വരുത്തിയെങ്കിലും നിലയില്‍ മാറ്റമുണ്ടായില്ല. തിങ്കളാഴ്ച രാത്രി രണ്ടു വട്ടം ഹൃദയാഘാതമുണ്ടായി.

ശവസംസ്കാരം ചൊവാഴ്ച ദില്ലിയില്‍ നടക്കും. ചൊവാഴ്ച രാവിലെ പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുപോവുന്നത്. ഗവര്‍ണറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ചൊവാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉറുദു ഭാഷയിലും ഇസ്ലാം മതത്തിലും പണ്ഡിതനായി സിക്കന്തര്‍ ഭക്ത് കോണ്‍സലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. അടിയന്തിരാവസ്ഥ കാലത്ത് 18 മാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് വന്ന മൊറാര്‍ജി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

രണ്ടു ദശാബ്ദത്തിലേറെയായി ബിജെപിയില്‍ സജീവമായിരുന്നു സിക്കന്തര്‍ ഭക്ത്. 2002 ഏപ്രില്‍ 18നാണ് അദ്ദേഹം കേരള ഗവര്‍ണറായി ചുമതലയേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+