Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: പണിമുടക്ക് നിരോധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ ഇടതു ട്രേഡ് യൂണിയനുകള്‍ ഫിബ്രവരി 24 ചൊവാഴ്ച നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു.

സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. അതേ സമയം തീവണ്ടി ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല. സ്വകാര്യ ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങാത്തതു മൂലം തീവണ്ടികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചരക്കുകളുമായി ലോറികള്‍ വരുന്നതും തടസപ്പെട്ടു. ആശുപത്രി, പാല്‍ വിതരണം, പത്രം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ചൊവാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. പണിമുടക്കില്‍ സര്‍ക്കാര്‍ ജീനക്കാരുടെയുംഅധ്യാപകരുടെയും സംഘടനകളും പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+